കാസർകോട് : ജില്ലയിൽ ഇന്നലെ 137 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 135 പേർക്കും വിദേശത്ത് നിന്നെത്തിയ രണ്ടു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 40 പേർക്ക് കോവിഡ് നെഗറ്റീവായി.നിലവിൽ 1652 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 1148 പേരും വീടുകളിലാണ്.
വീടുകളിൽ 3942 പേരും സ്ഥാപനങ്ങളിൽ 575 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 4517 പേരാണ്. പുതിയതായി 431പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 1165 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 210 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 374 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 431 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 36 പേരെ ഡിസ്ചാർജ് ചെയ്തു.
ഇതുവരെ