കണ്ണൂർ: കണ്ണവം വെളുമ്പത്ത് മഖാം ശരീഫ് ഉറൂസ് 11 മുതൽ 15 വരെ നടക്കുമെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 11ന് രാവിലെ 9 ന് സയ്യിദ് മുഹമ്മദ് സഫ്‌വാൻ തങ്ങൾ ഏഴിമല പതാക ഉയർത്തുന്നതോടെ ഉറൂസ് സംഗമത്തിന് തുടക്കമാകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടികൾ. യൂട്യൂബ്, ഫെയ്‌സ്ബുക്ക് മാധ്യമങ്ങളിലൂടെ തത്സമയ സംപ്രേക്ഷണം ലഭ്യമാകും.
മതവിജ്ഞാനസദസ്സ്, ആത്മീയസംഗമം, സ്വലാത്ത് വാർഷികം തുടങ്ങി വിവിധ സെഷനുകളിൽ പ്രമുഖ പണ്ഡിതർ സംസാരിക്കും.
സയ്യിദ് മശ്ഹൂർ ആറ്റക്കോയ തങ്ങൾ അൽ അസ്ഹരി ആയിപ്പുഴ, ശൈഖുനാ പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട്, മുസ്തഫ ഹുദവി ആക്കോട്, അബ്ദുൽലത്തീഫ് സഅ്ദി പഴശ്ശി, സുഹൈൽ അസ്സഖാഫ് തങ്ങൾ മടക്കര തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ കണ്ണവം മഹല്ല് മുസ്ലീം ജമാഅത്ത് അൻവാറുൽ ഇസ്ലാം പള്ളി മദ്രസ കമ്മിറ്റി ജനറൽ സെക്രട്ടറി സി.കെ. യൂസഫ് ഹാജി, പ്രസിഡന്റ് അലിഹാജി, ടി.വി. മിഷാൽ എന്നിവർ സംബന്ധിച്ചു.