covid

210 പേർക്ക് രോഗമുക്തി

കാസർകോട്: ജില്ലയിൽ ശനിയാഴ്ച 94 പേർക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. സമ്പർക്കത്തിലൂടെ 89 പേർക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേർക്കും ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 210 പേർക്ക് ഇന്നലെ കൊവിഡ് നെഗറ്റീവായി. നിലവിൽ 1535 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 1148 പേരും വീടുകളിലാണ്.

19,556 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 17,817 പേർക്ക് രോഗമ ഭേദമായി. മരണം 204 ആയി

വീടുകളിൽ 3985 പേരും സ്ഥാപനങ്ങളിൽ 606 പേരുമുൾപ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 4591 പേരാണ്. പുതിയതായി 137 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 1272 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 252 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.