thomas-isac

കണ്ണൂർ: കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.വി.ആർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ പുരസ്കാരം ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്കിന്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. സാമ്പത്തിക രംഗം ശക്തിപ്പെടുത്താൻ കിഫ്ബി പോലുള്ള ബദൽ സംവിധാനം ആവിഷ്കരിച്ച് രാജ്യത്തിന് മാതൃക കാട്ടിയ ഭരണ മികവിനാണ് പുരസ്കാരമെന്ന് ട്രസ്റ്റ് ചെയർമാൻ പാട്യം രാജനും സെക്രട്ടറി സി.വി. ശശീന്ദ്രനും അറിയിച്ചു.