കാസർകോട്: എം.സി ഖമറുദ്ദീൻ എം.എൽ.എയെ ചോദ്യം ചെയ്തത് സംസ്ഥാനത്തിന് വിവിധഭാഗങ്ങളിൽ നിന്നെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം. കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി. ശില്പ, എ.എസ്.പി പി. വിവേക് കുമാർ, കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.കെ സുധാകരൻ, കണ്ണൂർ ഡിവൈ.എസ്.പി എ.വി പ്രദീപ്, ഡിവൈ.എസ്.പി ദാമോദരൻ, കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ മധുസൂദനൻ, പാലക്കാട് ഇൻസ്പെക്ടർമാരായ മുരളി, രഞ്ജൻ എന്നിവരുടെ നേതൃത്വത്തിലുള്ള വലിയ സംഘമാണ് എം.എൽ.എയെ അഞ്ച് മണിക്കൂറോളം ചോദ്യംചെയ്ത് തെളിവുകൾ ശേഖരിച്ചത്. ര
ണ്ടര മാസമായി അന്വേഷണം നടത്തുന്ന മൂന്നാമത്തെ പൊലീസ് സംഘമാണ് ഖമറുദ്ദീനെ അറസ്റ്റുചെയ്തത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. കേസുകളുടെ എണ്ണം കൂടിയതോടെയാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.