തൃക്കരിപ്പൂർ: കടലോരത്തിന് ഭീഷണിയുയർത്തി കക്കത്തോട് ശേഖരണം. വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ വലിയപറമ്പ് റേഷൻ ഷോപ്പ് പരിസരത്തെ കടലോരത്താണ് മണൽത്തിട്ടയെ കാർന്നെടുത്തു കൊണ്ട് കക്കത്തോട് വാരൽ തകൃതിയായി നടക്കുന്നത്.
കടലോരത്ത് വന്നടിയുന്ന കക്കത്തോട് വലിയ അരിപ്പകൾ ഉപയോഗിച്ചാണ് വേർതിരിച്ചെടുക്കുന്നത്. ഇവ പ്ലാസ്റ്റിക് ചാക്കുകളിൽ ശേഖരിച്ചാണ് കയറ്റി അയക്കുന്നത്. ഇത്തവണ ഏറ്റവും കൂടുതൽ കടലാക്രമണം അനുഭവപ്പെട്ട പ്രദേശത്ത് നടന്നുവരുന്ന ഈ പരിസ്ഥിതി വിരുദ്ധ പ്രവർത്തനത്തിനെതിരെ നടപടി വേണമെന്നാണ് ആവശ്യം.