tk-pookkoya-thangal-

കാസർകോട്: ഫാഷൻ ഗോൾഡ് ജുവല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ മാനേജിംഗ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങൾ കോടതിയിൽ കീഴടങ്ങിയേക്കും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്, റിമാൻഡിലുള്ള എം .സി .ഖമറുദ്ദീൻ എം.എൽ.എ ഹൈക്കോടതിയിൽ നൽകിയ കേസ് തിങ്കളാഴ്ച പരിഗണിക്കുമ്പോൾ, കോടതി നിലപാട് അനുകൂലമല്ലെങ്കിൽ നേരിട്ട് കീഴടങ്ങാനാണ് നീക്കം.

ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് പിടി കൊടുക്കാതെ മുങ്ങിയ തങ്ങൾ രഹസ്യമായി അഭിഭാഷകനെ കണ്ടതിന് ശേഷമാണ് ഒളിവിൽ പോയത്. ഖമറുദ്ദീനെ അറസ്റ്റ് ചെയ്ത ശനിയാഴ്ച വൈകീട്ട് മൂന്നിന് കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്താൻ പൂക്കോയ തങ്ങളോട് പൊലീസ് നിർദ്ദേശിച്ചിരുന്നു. അറസ്റ്റ് വിവരം അറിഞ്ഞയുടൻ തങ്ങൾ മുങ്ങി. അറസ്റ്റ് സാധ്യത മുൻകൂട്ടി അറിഞ്ഞ ഇയാളുടെ മകനും കേസിലെ പ്രതിയുമായ ഇഷാം നേരത്തെ ഗൾഫിലേക്ക് കടന്നിരുന്നു. തങ്ങളെ കണ്ടെത്താൻ ശനിയാഴ്ചയും ഇന്നലെ രാവിലെയും ചന്തേരയിലെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു.

കേസിൽ പൂക്കോയ തങ്ങൾ ഒന്നാം പ്രതിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കാസർകോട്

എ .എസ് .പി വിവേക്കുമാർ ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഖമറുദ്ദീൻ രണ്ടാം പ്രതിയാണ്. പണവും സ്വർണ്ണവും വാങ്ങിയപ്പോൾ നിക്ഷേപകർക്ക് നൽകിയ ഉടമ്പടി പത്രം തന്നെയാണ് പ്രധാന തെളിവ്. മാസംതോറും ലാഭവിഹിതം നൽകാമെന്നും, മുൻ‌കൂർ ആവശ്യപ്പെട്ടാൽ നിക്ഷേപം തിരികെ നല്കാമെന്നുമുള്ള കരാറിലെ വ്യവസ്ഥകൾ പാലിച്ചിട്ടില്ല. രേഖകൾ പരിശോധിക്കുകയും 60 ഓളം സാക്ഷികളുടെ മൊഴികൾ ലഭിക്കുകയും ചെയ്തു. നാല് കേസുകളിൽ 13 കോടിയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അറസ്​റ്റിലായിട്ടും എം.എല്‍.എയ്‌​ക്കെതിരെ, തട്ടിപ്പിനിരയായവരുടെ പരാതി തുടരുന്നു. ജുവലറിയില്‍ നിക്ഷേപമായി വാങ്ങിയ കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍​ മൂന്ന്​ കേസുകള്‍ കൂടി രജിസ്​റ്റര്‍ ചെയ്​തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 117 ആയി.

ജുവലറിയിൽ നിന്ന് മുക്കിയ 55 കിലോ സ്വർണം കണ്ടെത്തണം

ഡയറക്ടർമാരിലേക്കും അന്വേഷണം നീളും

കാസർകോട്: ഫാഷൻ ഗോൾഡ് സ്ഥാപനങ്ങളിൽ നിന്ന് 55 കിലോ സ്വർണം കാണാതായ സംഭവത്തിലും ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി. അന്വേഷണം കമ്പനിയുടെ ഡയറക്ടർമാരിലേക്കും നീളുമെന്നാണ് സൂചന.

അവധി ദിവസം അടച്ചിട്ട ജുവലറി തുറന്നും സ്വർണം കടത്തി. കാസർകോട് ബ്രാഞ്ചിൽ നിന്ന് കടത്തിയ അഞ്ചു കിലോ സ്വർണത്തിന്റെയും നാല് ഡയറക്ടർമാർ ചേർന്ന് കടത്തിയ അഞ്ചരക്കിലോ സ്വർണത്തിന്റെയും കഥകൾ വെളിച്ചത്തുവരാനുണ്ട്. നഷ്ടത്തിലാകുന്ന ജുവലറിയിൽ നിന്നും ഏതാനും ഡയറക്ടർമാരും ജീവനക്കാരും സ്വർണം ആരുമറിയാതെ കടത്തുകയായിരുന്നു.

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മദ്ധ്യസ്ഥ നീക്കം നടത്തിയ മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിക്ക് മുൻപാകെ, പുതിയ ആരോപണവുമായി ഡയറക്ടർമാർ രംഗത്ത് വന്നിരുന്നു. ഫാഷൻ ഗോൾഡ് സ്ഥാപനങ്ങളുടെ കണ്ണൂർ, കാസർകോട് ജില്ലകളിലുള്ള വിവിധ ബ്രാഞ്ചുകളിൽ നിന്നായി മാനേജിംഗ് ഡയറക്ടറുടെ മകൻ ഇഷാം 55 കിലോ സ്വർണം വകമാറ്റി ചെലവഴിച്ചെന്നാണ് പരാതി. ഇഷാം നേരത്തെ ഫാഷൻ ഗോൾഡ് സ്ഥാപനങ്ങളുടെ മാനേജരായിരുന്നു. ഇയാളുടെ നേതൃത്വത്തിൽ ആരംഭിച്ച മൊത്ത വിതരണ കടയിലേക്കാണോ സ്വർണം വകമാറ്റിയതെന്നും സംശയം പ്രകടിപ്പിച്ചിരുന്നു.

ഫാഷൻ ഗോൾഡ് സ്ഥാപനങ്ങളുടെ ആസ്തികൾ രാജിവച്ച ചില ഡയറക്ടർമാർ സ്വന്തം പേരിലേക്ക് മാറ്റിയതായി സംശയം ഉയർന്നിരുന്നു. സ്ഥാപനം അടച്ച് പൂട്ടുമ്പോൾ കടയിലുണ്ടായിരുന്ന സ്വർണം ചില ഡയറക്ടർമാർ കടത്തിയതായും പരാതിയുണ്ട്. ആസ്തികൾ വില്പനനടത്തി നിക്ഷേപകരുടെ പണം തിരിച്ച് നൽകാനുള്ള ശ്രമത്തിനിടെയാണ് സ്വർണം രഹസ്യമായി കടത്തിയത്. ഫാഷൻ ഗോൾഡിന്റെ 25 കിലോ സ്വർണം ബാങ്കിൽ പണയപ്പെടുത്തിയിരുന്നു. കാസർകോട് ശാഖയിൽ നിന്നാണ് ഇതിന്റെ പണവും പലിശയും അടച്ചത്. എന്നാൽ കാസർകോട് ശാഖയുടെ കണക്കിൽ ഈ സ്വർണം ഉൾപ്പെടാതിരുന്നതാണ് ഇഷാമിന്റെ തിരിമറി കണ്ടെത്തുന്നതിനിടയാക്കിയത്.

ഖമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതം: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ ഉയർന്നു വന്ന ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള അടവെന്ന നിലയിലാണ് എം.സി.ഖമറുദ്ദീൻ എം.എൽ.എയെ അറസ്റ്റ് ചെയ്തതെന്നും , ഇത് തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നും മുസ്‌ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഖമറുദ്ദീന്റെ ബിസിനസ് തകർന്നതാണ്. ബിസിനസ് പൊളിഞ്ഞതിന് അറസ്റ്റെന്നാണെങ്കിൽ സിറ്റിംഗ് എം.എൽ.എ മാർ വേറെയുമുണ്ട് ആരോപണവിധേയർ. നിക്ഷേപകരുടെ പണം നിശ്ചിത അവധിക്കകം തിരികെ കൊടുക്കാൻ പാർട്ടി നിർദ്ദേശിച്ചതാണ്. ഖമറുദ്ദീനെതിരായ നടപടി നിയമപരമായി നിലനിൽക്കുന്നതല്ല. കേന്ദ്ര എജൻസികൾ ചോദ്യം ചെയ്യലിന്റെ വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നുവെന്ന ആക്ഷേപമുന്നയിച്ചതാണ് സി.പി.എമ്മും സർക്കാരും. ഇവിടെ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് വാർത്താസമ്മേളനം നടത്തുകയാണ്. ചോദ്യം ചെയ്യലിനിടെ തന്നെ ഖമറുദ്ദീനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് മുൻകൂറായി പറഞ്ഞിരുന്നു.

ഖ​മ​റു​ദ്ദീ​ന്റെ​ ​അ​റ​സ്റ്രിനെതിരെ ​​ഹ​സൻ

തിരുവനന്തപുരം: എം.സി. ഖമറുദ്ദീൻ എം.എൽ.എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ആവർത്തിച്ച് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. കേസിൽ അന്വേഷണം പൂർത്തിയാക്കുന്നതിന് മുൻപാണ് അറസ്റ്റ് നടന്നിരിക്കുന്നത്. ഖമറുദ്ദീനെ സംരക്ഷിക്കുന്ന നിലപാട് യു.ഡി.എഫിനില്ല. രാജിയുടെ കാര്യം തീരുമാനിക്കേണ്ടത് മുസ്ലിംലീഗാണ്. ഇടുക്കി ജില്ല യു.ഡി.എഫ് നേതൃയോഗത്തിന് ശേഷം തൊടുപുഴയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.എം. ഹസൻ. ഖ​മ​റു​ദ്ദീ​ന്റെ ജാ​മ്യ​ഹ​ർ​ജി​ ​ഇ​ന്ന് പ​രി​ഗ​ണി​ക്കും കാ​സ​ർ​കോ​ട്:​ ​ഫാ​ഷ​ൻ​ ​ഗോ​ൾ​ഡ് ​ത​ട്ടി​പ്പ് ​കേ​സി​ൽ​ ​റി​മാ​ൻ​ഡി​ലാ​യ​എം.​സി.​ഖ​മ​റു​ദ്ദീ​ൻ​ ​എം.​എ​ൽ.​എ​യു​ടെചെ​യ്ത​ ​ജാ​മ്യ​ഹ​ർ​ജി​ ​കോ​ട​തി​ ​തി​ങ്ക​ളാ​ഴ്ച​ ​പ​രി​ഗ​ണി​ക്കും. വ​ഞ്ച​നാ​ക്കു​റ്റം​ ​നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് .​ഖ​മ​റു​ദ്ദീ​ന്വേ​ണ്ടി​ ​ഹാ​ജ​രാ​വു​ന്ന​ ​അ​ഭി​ഭാ​ഷ​ക​ന്‍​ ​കെ.​വി​നോ​ദ്കു​മാ​ര്‍​ ​പ​റ​ഞ്ഞു.​ ​ക​ഴി​ഞ്ഞ​ ​സെ​പ്തം​ബ​റി​ൽ​ ​ജു​വ​ല​റി​ ​സാ​മ്പ​ത്തി​ക​ ​പ്ര​ശ്നം​ ​കാ​ര​ണം​ ​ത​ക​രു​ന്ന​ത് ​വ​രെ​ ​നി​ക്ഷേ​പ​ക​ർ​ക്ക് ​ലാ​ഭ​വി​ഹി​തം​ ​ന​ൽ​കി​യി​രു​ന്നു.​ ​ഖ​മ​റു​ദ്ദീ​ൻ​ ​എം.​എ​ൽ.​എ​ ​നി​ക്ഷേ​പ​ക​രു​മാ​യി​ ​ഒ​രു​ ​എ​ഗ്രി​മെ​ൻ്റി​ലും​ ​ഒ​പ്പ് ​വ​ച്ചി​ട്ടി​ല്ല.​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​റാ​ണ് ​ക​രാ​റു​ണ്ടാ​ക്കി​യ​തെ​ന്നും​ ​ഇ​ട​പാ​ടി​ലൊ​ന്നും​ ​ഖ​മ​റു​ദ്ദീ​ന് ​നേ​രി​ട്ട് ​പ​ങ്കി​ല്ലെ​ന്നും​ ​പ്ര​തി​ഭാ​ഗം​ ​വാ​ദി​ക്കു​ന്നു.​ ​ഈ​ ​കേ​സു​ക​ളി​ൽ​ ​ജാ​മ്യം​ ​ല​ഭി​ച്ചാ​ൽ​ ​അ​ടു​ത്ത​ ​കേ​സു​ക​ളി​ൽ​ ​അ​റ​സ്റ്റ് ​ചെ​യ്യാ​നും,​ ​അ​തു​വ​ഴി​ ​ഖ​മ​റു​ദ്ദീ​ൻ​ ​ജ​യി​ലി​ൽ​ ​നി​ന്നും​ ​അ​ടു​ത്ത​ ​നാ​ളു​ക​ളി​ലൊ​ന്നും​ ​പു​റ​ത്തി​റ​ങ്ങാ​ൻ​ ​ക​ഴി​യാ​ത്ത​ ​വി​ധം​ ​കേ​സ് ​ന​ട​പ​ടി​ ​മു​ന്നോ​ട്ട് ​നീ​ക്കാ​നു​മാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​നീ​ക്കം.​ ​ഖ​മ​റു​ദ്ദീ​നെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ ​വി​വ​രം​ ​അ​ന്ന് രാ​ത്രി​ ​ത​ന്നെ​ ​സ്പീ​ക്ക​റെ​ ​അ​റി​യി​ച്ചു.