മാഹി: പള്ളൂർ പൊലീസ് സ്റ്റേഷന് മുന്നിൽ മെയിൻ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ നിരനിരയായി നിർത്തിയിടുന്നത് മൂലം ഗതാഗതക്കുരുക്കൊഴിഞ്ഞ നേരമില്ലാതായി. പന്തക്കൽ ഭാഗത്ത് നിന്നും കയറ്റം കയറി വരുന്ന വാഹനങ്ങളും, മാഹി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഈ ജംഗ്ഷനിൽ വെച്ചാണ് വഴിപിരിയേണ്ടത്. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ കാലത്ത് മുതൽ രാത്രി വൈകുംവരെ വാഹനങ്ങൾ നിർത്തിയിടുന്നത് മൂലം ബസ് സ്റ്റോപ്പ് കൂടിയായ ഈ ഭാഗത്ത് വാഹനങ്ങൾ എപ്പോഴും കുടുക്കിൽപെടുകയാണ്.