തളിപ്പറമ്പ്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയെ ബൈക്കിലെത്തി കഴുത്ത് ഞെരിച്ച് സ്വർണ്ണ മാല കവർന്ന കേസിൽ പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. സമീപത്തെ നിരീക്ഷണ കാമറയിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധന നടത്തിയാണ് പ്രതികളിലേക്ക് എത്തിയത്. ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഉൾപ്പെടെ പരിശോധിക്കുകയും ഫോറൻസിക് സംഘത്തിന്റെ സഹായം തേടുകയും ചെയ്തിരുന്നു.

ഈ മാസം രണ്ടാം തീയതി വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. പറശിനിക്കടവ് നണിച്ചേരിയിലെ കുരാകുന്നേൽ രോഹിണി (68)യുടെ മാലയാണ് ശ്മശാനത്തിന് സമീപം വച്ച് കവർന്നത്.