ഇരിട്ടി: വള്ളിത്തോടിൽ തെരുവ് നായ ശല്യം രൂക്ഷം. നായയുടെ കടിയേറ്റ് ഏഴ് വയസുകാരനുൾപ്പടെ രണ്ട് പേർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. 4 വളർത്തുമൃഗങ്ങൾക്കും നായയുടെ കടിയേറ്റു. വള്ളിത്തോട് ആനപന്തി കവലയിലെ മുഹമ്മദ് നിഹാദ് (7), വർക്ക് ഷോപ്പ് ജീവനക്കാരൻ മധു എന്നിവർക്കാണ് കടിയേറ്റത്.
പാലത്തുങ്കൽ തയ്യിൽ ജോസ്, പാലത്തുങ്കൽ സുനിൽ എന്നിവരുടെ പശു, അബ്ദുറഹ്മാന്റെ ആട്, എന്നിവക്കും കടിയേറ്റു. വീട്ടിലെ പൂച്ചയെ കടിച്ചു കൊന്നു. കടിയേറ്റ മൃഗങ്ങൾക്ക് പേവിഷപ്രതിരോധ കുത്തിവെപ്പ് നൽകി.