pookoya

കാ​സ​ർ​കോ​ട് ​:​ ​ഫാ​ഷ​ൻ​ ​ഗോ​ൾ​ഡ് ​ജു​വ​ല​റി​ ​ത​ട്ടി​പ്പ് ​കേ​സി​ലെ​ ​മൂ​ന്ന് ​പ്ര​തി​ക​ളെ പി​ടി​കൂടാൻ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ സം​ഘം​ ​ ലു​ക്കൗ​ട്ട് ​നോ​ട്ടീ​സ് ​പു​റ​പ്പെ​ടു​വി​ച്ചു.​ ​
ജു​വ​ല​റി​ ​മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ർ​ ​ടി.കെ.​ ​പൂ​ക്കോ​യ​ ​ത​ങ്ങ​ൾ,​ ​മരുമകനും ജ​ന​റ​ൽ​ ​മാ​നേ​ജ​രുമായ​ ​സൈ​നു​ൽ​ ​ആ​ബി​ദീ​ൻ,​ ​ത​ങ്ങ​ളു​ടെ​ ​മ​ക​ൻ​ ​ഇ​ഷാം​ ​എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ​നോ​ട്ടീ​സ് .
ഒ​ന്നാം​ ​പ്ര​തി​ ​പൂ​ക്കോ​യ​ ​ത​ങ്ങ​ൾ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ഹാ​ജ​രാ​കാ​തെ​ ​മു​ങ്ങി.​ ​ ​ഇ​യാ​ളു​ടെ​ ​മ​ക​ൻ​ ​ഇ​ഷാം​ ​ര​ണ്ടാ​ഴ്ച​ ​മു​മ്പ് ​ഗ​ൾ​ഫി​ലേ​ക്ക് ​ക​ട​ന്നതായി​ സൂചനയുണ്ട്.​ ​കേ​സി​ൽ​ ​പ്ര​തി​ ​ചേ​ർ​ക്കു​ന്ന​തി​ന് ​മു​ന്നോ​ടി​യാ​യാ​ണ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​സൈ​നു​ൽ​ ​ആ​ബി​ദി​നെ​തി​രെ​ ​നോ​ട്ടീ​സ്.​ ​നേ​ര​ത്തെ​ ​എം.​എൽ​.​എ​​ക്കും​ ​ഡ​യ​റ​ക്ട​ർ​മാ​ർ​ക്കു​മെ​തി​രെ​ ​സൈ​നു​ൽ​ ​ആ​ബി​ദീ​ൻ​ ​പ​ര​സ്യ​ ​പ്ര​തി​ക​ര​ണം​ ​ന​ട​ത്തി​യി​രു​ന്നു.​ ​ആ​സ്തി​യു​ടെ​ ​ക​ണ​ക്ക് ​ബോ​ധി​പ്പി​ക്കാ​ൻ​ ​ക​ല്ല​ട്ര​ ​മാ​ഹി​ൻ​ ​ഹാ​ജി​യു​ടെ​ ​വീ​ട്ടി​ലും​ ​ഇ​യാ​ൾ​ ​പോ​യി​രു​ന്നു.​ ​അ​തേ​സ​മ​യം​ ​നി​ക്ഷേ​പ​ക​ർ​ ​ഇ​യാ​ൾ​ക്കെ​തി​രെ​യും​ ​പ്ര​ത്യേ​ക​ ​മൊ​ഴി​ ​ന​ൽ​കി. ത​ങ്ങ​ളും​ ​​ ​സൈ​നു​ൽ​ ​ആ​ബി​ദീ​നും​ ​ഒ​രു​മി​ച്ചു​ ​രാ​ജ്യം​ ​വി​ടാ​ൻ​ ​സാ​ധ്യ​ത​യു​ണ്ടെ​ന്ന് ​സൂ​ച​ന​ ​കി​ട്ടി​യി​രു​ന്നു.​ ​നോ​ട്ടീ​സ് ​വി​വ​രം​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ഡി.​ ​ശി​ല്പ​യും​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​എ​ ​എ​സ് ​പി​ ​വി​വേ​ക് ​കു​മാ​റും​ ​പ്ര​ധാ​ന​ ​വി​മാ​ന​ത്താ​വ​ള​ ​അ​ധി​കാ​രി​ക​ൾ​ക്ക് ​കൈ​മാ​റി.​