162 പേർക്ക് രോഗമുക്തി
കാസർകോട്: ജില്ലയിൽ 159 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ വിദേശത്ത് നിന്നുവന്ന ഒരാൾക്കും സമ്പർക്കത്തിലൂടെ 158 പേർക്കുമാണ് രോഗം ബാധിച്ചത്. 162 പേർ രോഗമുക്തരായി.
ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 19,715 പേർക്കാണ്. 17,979 പേർ രോഗമുക്തി നേടി. 204 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിൽ1532 പേരാണ് ചികിത്സയിലുള്ളത്.
വീടുകളിൽ 4242 പേരും സ്ഥാപനങ്ങളിൽ 532 പേരുമുൾപ്പെടെ നിരീക്ഷണത്തിലുള്ളത് 4774 പേരാണ്. പുതിയതായി 339 പേരെ നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം 1090 സാമ്പിളുകളാണ് ഇന്നലെ പരിശോധനയ്ക്കയച്ചത്. ഇതോടെ ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ എണ്ണം 1,37,432 ആയി. 221 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.