മാഹി: പതിനഞ്ച് വാർഡുകളുണ്ടായിരുന്ന മയ്യഴി നഗരസഭാ കൗൺസിലിൽ അത് പത്താക്കി കുറച്ചു.
24,000ത്തിൽ താഴെ വോട്ടർമാരുള്ളപ്പോഴായിരുന്നു 15 കൗൺസിലർമാരുണ്ടായിരുന്നത്. എന്നാലിപ്പോൾ,30,353 വോട്ടർമാരുള്ളപ്പോൾ 20 വാർഡുകൾ വേണ്ടിടത്താണ് പത്താക്കി കുറച്ചത്.

കേരളത്തിൽ ഒരു വാർഡിൽ 1500 ൽ താഴെയാണ് ഒരു വാർഡിലെ വോട്ടർമാർ. പഞ്ചായത്തിൽ ആയിരത്തിൽ താഴെയും. വാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.ഹരീന്ദ്രൻ പുതുച്ചേരി തെരഞ്ഞെടുപ്പ് കമ്മിഷന് ഫാക്സ് സന്ദേശമയച്ചിട്ടുണ്ട്.