കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ് സീറ്റ് വിഭജനത്തിലെ പ്രതിസന്ധി പരിഹരിച്ചു. കൊളവല്ലൂർ ഡിവിഷൻ ലീഗിന് കൂടുതലായി നൽകാൻ ധാരണയായതിനെ തുടർന്നാണ് തർക്കം പരിഹരിച്ചത്. കഴിഞ്ഞ തവണ ലീഗ് നാല് സീറ്റിലാണ് മത്സരിച്ചതെങ്കിൽ ഇത്തവണ ആറ് സീറ്റിലാണ്.
സംവരണ സീറ്റായതിനാൽ കഴിഞ്ഞതവണ കോൺഗ്രസിനു വിട്ടു കൊടുത്ത കൊളച്ചേരി ഇത്തവണ ലീഗിന് വിട്ടു കൊടുക്കാൻ നേരത്തെ ധാരണയായിരുന്നു. മുന്നണി വിട്ട എൽ.ജെ.ഡി കഴിഞ്ഞ തവണ വിജയിച്ച സീറ്റാണ് കൊളവല്ലൂർ. ഇതോ അല്ലെങ്കിൽ കേരള കോൺഗ്രസ് (എം) മുന്നണി വിട്ട ഒഴിവിൽ വന്ന നടുവിലോ വേണമെന്നായിരുന്നു ലീഗിന്റെ ആവശ്യം. നാലാം വട്ട ചർച്ചയിലാണ് തീരുമാനമുണ്ടായത്. കഴിഞ്ഞ തവണത്തേപോലെ കുഞ്ഞിമംഗലം, കല്യാശേരി സീറ്റുകൾ സി.എം.പിക്കും മയ്യിൽ ആർ.എസ്.പി ക്കും നൽകും.