ldf
ഇടതുമുന്നണി

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഇടതുമുന്നണി സ്ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് എൻ. സുകന്യ, സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, കൗൺസിലർ എൻ. ബാലകൃഷ്ണൻ, സി.പി. എം കണ്ണൂർ ഏരിയാ സെക്രട്ടറി കെ.പി. സുധാകരൻ എന്നിവരെയാണ് മേയർ സ്ഥാനാർഥികളായി സി.പി. എം ഉയർത്തിക്കാട്ടുന്നത്. സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സഹദേവനെ മത്സരിപ്പിക്കാൻ ഒരു വിഭാഗം ശ്രമം നടത്തിയെങ്കിലും മത്സര രംഗത്തില്ലെന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കുകയായിരുന്നു.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൽ.ജെ.ഡിയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇവർ ഒരു സീറ്റിൽ മത്സരിക്കുമെന്ന് സി.പി. എം പറയുന്നുണ്ടെങ്കിലും രണ്ട് സീറ്റില്ലെങ്കിൽ മത്സരിക്കുന്നില്ലെന്ന് എൽ.ജെ.ഡി വ്യക്തമാക്കി.

പയ്യാമ്പലം, തായത്തെരു ഡിവിഷനുകൾ എൽ.ജെ.ഡിക്ക് നൽകാനായിരുന്നു ആദ്യ ധാരണ. എന്നാൽ തായത്തെരുവിൽ സ്ഥാനാർഥിയെ തീരുമാനിച്ച സാഹചര്യത്തിൽ എൽ.ജെ.ഡിക്ക് പയ്യാമ്പലം നൽകാനാണ് ധാരണ.