കണ്ണൂർ: എല്ലാ ബുധനാഴ്ചകളിലും കേരള ദിനേശിന്റെ ഗുണനിലവാരമുള്ള ഭക്ഷ്യോത്പന്നങ്ങൾ, ഹാൻ‌ഡ് സാനിറ്റൈസർ തുടങ്ങി മറ്റിനങ്ങളും കണ്ണൂർ സിവിൽ സ്റ്റേഷൻ ഗ്രൗണ്ടിൽ (ആർ.ടി ഓഫീസിന് മുൻവശം) പ്രത്യേകം തയ്യാറാക്കിയ ദിനേശ് കിയോസ്കിൽ ഡിസ്‌ക്കൗണ്ട് നിരക്കിൽ ലഭിക്കും. ദീപാവലിക്ക് മധുരമേകാൻ ദിനേശ് കോക്കനട്ട് ലഡുവും ഇവിടെ ലഭിക്കും. പെൻ സ്‌പ്രെയർ സൗജന്യമായി നൽകുന്ന ദിനേശ് ഹാൻഡ് സാനിറ്റൈസറുകളും കോട്ടൺ തുണിയിൽ നിർമ്മിച്ച മാസ്‌ക്കും പ്രത്യേക ഡിസ്‌ക്കൗണ്ടിൽ നല്കും.