തലശ്ശേരി: ബ്ലോക്ക് പഞ്ചായത്തിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ആകെയുള്ള 14 സീറ്റിൽ 13 സീറ്റിലും സി.പി.എം സ്ഥാനാർത്ഥികളാണ് മത്സരിക്കുക. ഒരിടത്ത് സി.പി.ഐ മത്സരിക്കും. അഞ്ചരക്കണ്ടി, മുഴപ്പാല, വേങ്ങാട്, പടുവിലായി, പാതിരിയാട്, എരുവട്ടി, വടക്കുമ്പാട്, എരഞ്ഞോളി, ധർമ്മടം, കൂടക്കടവ് ,മുഴപ്പിലങ്ങാട്, പാലയാട്, പിണറായി ഡിവിഷനുകളിൽ യഥാക്രമം സി.പി.എമ്മിലെ എൻ. രമേശൻ, പി.എം മോഹനൻ, സി.പി. അനിത, സി. റജി, മുരിക്കോളി പവിത്രൻ, നിസാർ അഹമ്മദ്, പി.ആർ വസന്തകുമാർ, കെ.ഡി. മഞ്ജുഷ, പി. സീമ, ടി.വി. റോജ, കെ.ടി ഫർസാന, ബൈജു നങ്ങാറത്ത്, സി.എം. സജിത എന്നിവരും ന്യൂ മാഹി ബ്ലോക്കിൽ സി.പി .ഐയിലെ എൻ. രജിത പ്രദീപുമാണ് സ്ഥാനാർത്ഥികൾ.

എൽ.ഡിഎഫ് തലശ്ശേരി നിയോജക മണ്ഡലം കൺവീനർ എം.സി. പവിത്രനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ടി.പി ശ്രീധരൻ, കെ.കെ. രാജീവൻ, എ.കെ രമ്യ, കെ. ശശിധരൻ, എം. ബാലൻ എന്നിവരും സംബന്ധിച്ചു.