election

കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷനിൽ എസ്.ഡി.പി.ഐ ഒന്നാം ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 10 സ്ഥാനാർത്ഥികളാണ് ആദ്യ പട്ടികയിലുള്ളത്. അത്താഴക്കുന്ന്, കക്കാട്, മേലെ ചൊവ്വ, ആലിങ്കീൽ, കിഴുന്ന, അറക്കൽ, താണ, തായത്തെരു, കസാനക്കോട്ട, ആയിക്കര എന്നീ പത്ത് ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെയാണ് ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് പ്രഖ്യാപിച്ചത്.

അത്താഴക്കുന്ന് ഡിവിഷനിൽ അസ്ഹറുദ്ധീനും, കക്കാട് ഫാത്തിമത്തുൽ സുഹ്‌റയും മത്സരിക്കും. മേലേചൊവ്വയിൽ എ.കെ ബുഷ്‌റ, ആലിങ്കീൽ ഡിവിഷണിൽ എം.കെ. റഹൂഫ്, താണ ഡിവിഷണിൽ നസ്ഹത് വാഴയിൽ എന്നിവരും മത്സരിക്കും. തായത്തെരുവിൽ നിയാസ് കുരിക്കളകത്ത്, കസാനക്കോട്ടയിൽ ബി. നസീറ, ആയിക്കരയിൽ കെ.പി താഹിറ എന്നിവരാണ് ജനവിധി തേടുന്നത്. കണ്ണൂർ മണ്ഡലം പ്രസിഡന്റ് ബി. ശംസുദ്ധീൻ മൗലവി അറക്കലിലും എടക്കാട് മേഖലാ പ്രസിഡന്റ് മഹ്ഷൂക്ക് കിഴുന്ന കിഴുന്നയിലും മത്സരിക്കും.