ഇരിക്കൂർ: ഇരിക്കൂർ പഞ്ചായത്തിൽ യു.ഡി.എഫ് ഒറ്റക്കെട്ടായി മത്സരിക്കാൻ ധാരണ. കഴിഞ്ഞ ദിവസം ചേർന്ന മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും നേതൃനിരയാണ് മത്സരിക്കുന്ന സീറ്റുകളിൽ ധാരണയായത്. മുസ്ലിംലീഗ് 8 സീറ്റിലും കോൺഗ്രസ് 5 വാർഡുകളിലും മത്സരിക്കും. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ പെരുവളത്തുപറമ്പ് ഡിവിഷനിൽ കോൺഗ്രസും ഇരിക്കൂർ ഡിവിഷനിൽ മുസ്ലിം ലീഗും മത്സരിക്കും.
വാർഡ് പെരുവളത്തുപറമ്പ്, പൈസായി, സിദ്ദീഖ്‌നഗർ, കുന്നുമ്മൽ, പട്ടുവം, നിടുവള്ളൂർ, ഇരിക്കൂർ ടൗൺ, നിലാമുറ്റം എന്നിവിടങ്ങളിൽ ലീഗ് മത്സരിക്കും. വാർഡ് മൊടക്കൈ, പട്ടീൽ, കുളിഞ്ഞ, കുട്ടാവ്, ചേടിച്ചേരി എന്നിവിടങ്ങളിൽ കോൺഗ്രസ് മത്സരിക്കും.