കണ്ണൂർ: ജില്ലാ ആശുപത്രിക്ക് സമീപത്തുള്ള രണ്ട കടകളിൽ മോഷണം. ആശുപത്രി ബ്ലഡ് ബാങ്കിന് സമീപമുള്ള കരീമിന്റെ അഫ്സത്ത് സ്റ്റേഷനറി എന്ന പെട്ടിക്കടയിൽ കയറിയ മോഷ്ടാവ് പ്ലാസ്റ്റിക് ബക്കറ്റുൾപ്പെടെ പുറത്ത് വലിച്ചിട്ട ശേഷമാണ് വില കൂടിയ സാധനങ്ങൾ കൊണ്ടുപോയത്. 5000 രൂപയും നഷ്ടമായി.
സമീപത്തെ ആർമി സ്‌റ്റോറിന്റെ പൂട്ട് തകർക്കാനും ശ്രമമുണ്ടായി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആശുപത്രി പരിസരത്ത് പരിചയമില്ലാത്ത ആളുകളുടെ വരവ് വർദ്ധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.