കാഞ്ഞങ്ങാട്: നഗരസഭാ തിരഞ്ഞെടുപ്പിൽ 34 വാർഡുകളിൽ മത്സരിക്കുന്ന സി.പി.എം സ്ഥാനാർത്ഥികളിൽ ഏഴു പേർ സ്വതന്ത്രരായിരിക്കും. 5, 6, 14, 15, 18, 36, 37 വാർഡുകളിലാണ് സ്വതന്ത്രർ മത്സരിക്കുന്നത്. 36 കല്ലൂരാവിയിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഹമൂദ് മുറിയനാവിയാണ് സ്ഥാനാർത്ഥി. 37 ൽ കാഞ്ഞങ്ങാട് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി. യൂസഫ് ഹാജിയും 14 ൽ മുൻ ചെയർപേഴ്‌സൺ ടി.വി. ശൈലജയും മത്സരിക്കും. ബി.ജെ.പി ശക്തി കേന്ദ്രങ്ങളായ ദുർഗ്ഗ ഹൈസ്‌കൂൾ, കാരാട്ടുവയൽ വാർഡുകളിലും സ്വതന്ത്രർ മത്സരിക്കും. മുന്നണി ഘടകകക്ഷികളായ സി.പി.ഐ, എൽ.ജെ.ഡി കേരള കോൺ (എം) പാർട്ടികൾക്ക് ഓരോ സീറ്റു വീതവും ഐ.എൻ.എല്ലിന് 6 സീറ്റുമാണ് മാറ്റിവച്ചിട്ടുള്ളത്.