തളിപ്പറമ്പ്: നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ നേതാക്കൾ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

വാർഡിന്റെ പേര്, സ്ഥാനാർത്ഥി എന്ന ക്രമത്തിൽ കുപ്പം- പി. ഉമ്മർകുട്ടി, രാജരാജേശ്വര -പി. ഗോപിനാഥൻ, പുഴക്കുളങ്ങര- സി. സുരേഷ്‌കുമാർ, മുക്കോല -പി.വി.മിനി, കാര്യാമ്പലം- എം.രമാവതി, സലാമത്ത് നഗർ -സി. രജനി, സയ്യിദ്നഗർ- പി.വി. ഗീത, ആസാദ്നഗർ -അബ്ദുൾസലാം, പുഷ്പഗിരി -വി. ഇന്ദിര, ബദരിയ നഗർ -രമണി, മന്ന -അനസ് മുഹമ്മദ് എല്ലാവരും സി പി എം), ടൗൺ കെ. രമേശൻ (എൽ.ജെ.ഡി), കോടതിമൊട്ട- രാജി നന്ദകുമാർ, പാലകുളങ്ങര-ടി. പത്മനാഭൻ, നേതാജി -സി.എച്ച്. സേതുമാധവൻ, തൃച്ചംബരം -പി.പി.രാജേഷ്, കാക്കാഞ്ചാൽ -എം.പി. റഫീക്ക്, കുറ്റിക്കോൽ -ഇ.കുഞ്ഞിരാമൻ, തുരുത്തി- വി. വിജയൻ, കൂവോട് -ഡി. വനജ, ഏഴാംമൈൽ- എം.പി. സജീറ, പ്ലാത്തോട്ടം-പി. ഷൈനി, തുള്ളന്നൂർ- സി.വി. ഗിരീശൻ (എല്ലാവരും സി.പി.എം), പൂക്കോത്ത്‌തെരു- ബാബുരാജ് കുട്ടുവൻ (ജെ.ജി.എസ്), കീഴാറ്റൂർ- പി. വൽസല, മാന്തംകുണ്ട് -ഒ. സുഭാഗ്യം (സി.പി.എം), പാളയാട് -സി. ലക്ഷ്മണൻ(സി.പി.ഐ), പുളിമ്പറമ്പ്-വി. വാസന്തി, ചാലത്തൂർ -കെ.എം. അബ്ദുൾലത്തീഫ് (സി.പി.എം). ഞാറ്റുവയൽ, കുണ്ടംകുഴി, അള്ളാംകുളം, ഹബീബ്നഗർ എന്നിവിടങ്ങളിൽ സി.പി.എം സ്വതന്ത്രർ മത്സരിക്കും. കഴിഞ്ഞ അഞ്ച് വർഷത്തെ നിരാശാജനകമായ ഭരണം തളിപ്പറമ്പിൽ എൽ.ഡി.എഫിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിച്ചിരിക്കയാണെന്നും തികഞ്ഞ വിജയപ്രതീക്ഷയാണെന്നും നേതാക്കൾ വ്യക്തമാക്കി. പത്രസമ്മേളനത്തിൽ പി.കെ. ശ്യാമള, കെ. സന്തോഷ്, കെ. മുരളീധരൻ, പുല്ലായിക്കൊടി ചന്ദ്രൻ, ടി. ബാലകൃഷ്ണൻ, ജോസ് ചെന്നക്കാട്ടുകുന്നേൽ, ടി. ജയൻ, പി.പി. വിനോദ്കുമാർ, അഡ്വ. പി.എൻ. മധുസൂദനൻ, എം. രധുനാഥ് എന്നിവർ പങ്കെടുത്തു.