പയ്യന്നൂർ: എൽ.‌ഡി.എഫ് മുനിസിപ്പൽ തെരഞ്ഞെടുപ്പ‌് കൺവെൻഷൻ, മണ്ഡലം കൺവീനർ ടി.ഐ. മധുസൂദനൻ ഉദ‌്ഘാടനം ചെയ‌്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം. രാമകൃഷ‌്ണൻ അദ്ധ്യക്ഷത വഹിച്ചു. വി. നാരായണൻ, വി. കുഞ്ഞികൃഷ‌്ണൻ, കെ. രാഘവൻ, ‌ എൻ. പി. ഭാസ‌്കരൻ, പി. വി. ദാസൻ, പി. ജയൻ, എ. വി. തമ്പാൻ, ഇക‌്ബാൽ പോപ്പുലർ സംസാരിച്ചു. എം. രാമകൃഷ‌്ണൻ ചെയർമാനും കെ. രാഘവൻ കൺവീനറുമായി തെരഞ്ഞെടുപ്പ‌് കമ്മിറ്റി രൂപീകരിച്ചു.

ബ്ലോക്ക‌് പഞ്ചായത്ത‌് തിരഞ്ഞെടുപ്പ‌് കമ്മിറ്റി രൂപീകരണ യോഗം സി. കൃഷ‌്ണൻ എം.എൽ.എ. ഉദ‌്ഘാടനം ചെയ‌്തു. എം. രാമകൃഷ‌്ണൻ അദ്ധ്യക്ഷത വഹിച്ചു. സി. സത്യപാലൻ, കെ. വി. ഗോവിന്ദൻ സംസാരിച്ചു. പി. ലക്ഷ‌്മണൻ ചെയർമാനും സി. സത്യപാലൻ കൺവീനറുമായി തെരഞ്ഞെടുപ്പ‌് കമ്മിറ്റി രൂപീകരിച്ചു.