covid

സമ്പർക്കം 251 രോഗമുക്തി 516
കണ്ണൂർ: ജില്ലയിൽ ബുധനാഴ്ച 264 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 251 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ആറു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും രണ്ടുപേർ വിദേശത്തുനിന്നെത്തിയവരും അഞ്ചുപേർ ആരോഗ്യ പ്രവർത്തകരുമാണ്.

ഇതോടെ ജില്ലയിലെ കൊവിഡ് പോസിറ്റീവ് കേസുകൾ 28,003 ആയി. ഇവരിൽ 516 പേർ ഇന്നലെ രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 23,065 ആയി. 127 പേർ കൊവിഡ് മൂലം മരണപ്പെട്ടു. 4376 പേർ ചികിത്സയിലാണ്. ഇതിൽ 3617 പേർ വീടുകളിലും 724 പേർ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമാണ്.

ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 18,731 പേരാണ്. ഇതിൽ 17,858 പേർ വീടുകളിലും 873 പേർ ആശുപത്രികളിലുമാണ്.

ഇതുവരെ 2,46,102 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2,45,651 എണ്ണത്തിന്റെ ഫലം വന്നു. 451 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.