couples
മുഹമ്മദ് അഫ്സലും ശബ്നവും

തലശ്ശേരി: ജനവിധി തേടി നവദമ്പതികൾ തിരഞ്ഞെടുപ്പ് ഗോദയിൽ. ഡി.വൈ.എഫ്.ഐ നേതാക്കളായ എ. മുഹമ്മദ് അഫ്സലും ഭാര്യ പി.പി. ശബ്നവുമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത്. കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് വിവാഹിതരായി ഇരുവർക്കും ഇത് കന്നി മത്സരം. കണ്ണൂർ ജില്ല പഞ്ചായത്തിലേക്ക് കതിരൂർ ഡിവിഷനിലാണ് അഫ്സൽ മത്സരിക്കുന്നത്. ശബ്നം പാനൂർ മുൻസിപ്പാലിറ്റിയിലേക്കും. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന ഇരുവരും പ്രചാരണം തുടങ്ങി .
കണ്ണൂർ യൂനിവേഴ്സിറ്റി യൂണിയൻ മുൻ ചെയർമാനായിരുന്ന കതിരൂർ സ്വദേശി അഫ്സൽ നിലവിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമാണ് . എസ്.എഫ്.ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു .
മാഹി ശ്രീനാരായണ കോളജിൽ ബി.എഡിന് പഠിക്കുകയാണ് ശബ്നം . ഡി.വൈ.എഫ്.ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി അംഗമാണ്. പാനൂർ മുൻസിപ്പാലിറ്റിയിലെ പതിനാറാം വാർഡിലാണ് ശബ്നം മത്സരിക്കുന്നത്. പുല്ലൂക്കര മുക്കിൽപീടിക സ്വദേശിനിയാണ്.