നീലേശ്വരം: ഓവുചാലിന്റെ സ്ലാബുകൾക്കിടയിൽ കാൽ കുരുങ്ങി വ്യാപാരിക്ക് പരിക്കേറ്റു. മെയിൻ ബസാറിലെ വസ്ത്രവ്യാപാരി ചേടീറോഡിലെ കേശവനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം സന്ധ്യയോടെ രാജാറോഡിൽ കൂടി നടന്നു പോകുന്നതിനിടയിലാണ് കാൽ സ്ലാബുകൾക്കിടയിൽ കുടുങ്ങി പരിക്കേറ്റത്. ഏറെ പ്രയാസപ്പെട്ടാണ് കേശവനെ മറ്റുള്ളവർ രക്ഷപ്പെടുത്തിയത്. ഇതിന് മുമ്പും സ്ളാബുകൾക്കിടയിൽ കാൽ കുടുങ്ങി നിരവധി പേർക്ക് പരിക്കേറ്റിരുന്നു.