election

കണ്ണൂർ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ. പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദർശനത്തിന് ഒരു സമയം സ്ഥാനാർത്ഥികൾ ഉൾപ്പെടെ പരമാവധി അഞ്ച് പേരിൽ കൂടാൻ പാടില്ല. ഭവന സന്ദർശന വേളിയിൽ സ്ഥാനാർഥികൾ കൊവിഡ് പ്രോട്ടോകോൾ പാലിക്കണം. പൊതുയോഗങ്ങൾ, കുടുംബയോഗങ്ങൾ എന്നിവ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മാത്രമേ നടത്താൻ പാടുള്ളൂ. ഇതിനായി പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങേണ്ടതാണ്. റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്നിൽ കൂടുതൽ വാഹനങ്ങൾ പാടില്ല.

ഏതെങ്കിലും സ്ഥാനാർത്ഥി കൊവിഡ് പോസിറ്റീവായാലോ ക്വാറന്റീനിൽ പ്രവേശിക്കുകയോ ചെയ്താൽ സമ്പർക്കം പാടില്ല. ടെസ്റ്റ് റിസൾട്ട് നെഗറ്റീവായതിനു ശേഷം ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം മാത്രമെ പ്രചാരണത്തിനിറങ്ങാൻ പാടുള്ളൂ.

റോഡ്‌ഷോ, വാഹന റാലി എന്നിവയ്ക്കും നിയന്ത്രണം

ജാഥ, ആൾക്കൂട്ടം, കൊട്ടിക്കലാശം എന്നിവ ഒഴിവാക്കണം

നോട്ടീസ്, ലഘുലേഖ എന്നിവ പരമാവധി സോഷ്യൽ മീഡിയ വഴി

സ്ഥാനാർത്ഥികൾക്ക് ഹാരം, ബൊക്ക, നോട്ടുമാല, ഷാൾ എന്നിവ വേണ്ട