പാനൂർ: പത്തായക്കുന്നിലെ കൊങ്കച്ചി റോഡിൽ നിന്നും തയ്യിൽ ഭാഗത്തേക്ക് പോകുന്ന റോഡിൽ ഇന്നലെ ഉച്ചക്ക് ജപ്പാൻ കുടിവെള്ള വിതരണപൈപ്പ് പൊട്ടി മണിക്കൂറുകളോളം ശുദ്ധജലം റോഡിലൂടെ പുഴയായി ഒഴുകി. പൈപ്പ് പൊട്ടിയ സ്ഥാനത്ത് റോഡിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് ഇതിന്റെ അല്പം അകലെയായി പൈപ്പ് പൊട്ടി ശുദ്ധജലം നിത്യേന ഒഴുകിയിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തതിലും നാട്ടുകാർക്ക് പരാതിയുണ്ട്.