തലശ്ശേരി: കായ്യത്ത് വാർഡിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാത്ഥി സി.ഒ.ടി ഷബീർ പ്രചാരണ രംഗത്ത് സജീവമായി. സി.പി.എം നോമിനിയായ ഷബീർ പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന സി.ഒ.ടി നസീറിന്റെ ജ്യേഷ്ഠനാണ് എന്നത് മത്സരത്തെ ശ്രദ്ധേയമാക്കുന്നു. നിലവിൽ എൽ.ഡി.എഫ് സിറ്റിംഗ് സീറ്റാണിത്.
പൊതുവെ സി.പി.എമ്മിന്ന് സ്വാധീനമുള്ളതാണ് കായ്യത്ത് വാർഡ്. കഴിഞ്ഞ 20 വർഷത്തിനിടയിൽ ഒരു തവണ ലീഗ് വിമതൻ സി.ഒ.ടി ഉമ്മർ മത്സരിച്ച് ജയിച്ച തൊഴിച്ചാൽ 3 തവണയും സി.പി.എം നോമിനിയായ എൽ.ഡി.എഫ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്.
സി.പി.എമ്മിലെ സുഹാനയാണ് നിലവിലെ വാർഡു കൗൺസിലർ. സുഹാനക്ക് മുമ്പ് സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചത് സി.ഓ.ടി.നസീറാണ്. നസീർ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എം വിമത സ്ഥാനാർത്ഥിയായി മത്സരിക്കുകയും, വധശ്രമത്തിന് ഇരയാകുകയും ചെയ്തിരുന്നു. ഇപ്പോഴും സി.പി.എം നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയാണ്. ഇത് ഏതെങ്കിലും തരത്തിൽ ഷബീറിനെ ബാധിക്കുമോ എന്ന് പറയാനാകില്ല.
കഴിഞ്ഞ പത്ത് വർഷമായി വാർഡിന്റെ കൺവീനറായി പ്രവർത്തിച്ചു വരികയാണ്. വാർഡിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ തന്റെ വിജയ സാദ്ധ്യത ഉറപ്പാക്കും.
സി.ഒ.ടി ഷബീർ