കണ്ണൂർ :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാവാനുള്ള ഓട്ടത്തിലാണ് പലരും.വലിയ പ്രതിഫലം മോഹിച്ചല്ല ഈ മത്സരയോട്ടമെന്നതാണ് ഏറെ കൗതുകകരം. കൂട്ടത്തിൽ ഏറ്റവും മികച്ച ഓണറേറിയം ജില്ലാപഞ്ചായത്ത് പ്രസിഡന്റിനും കോർപറേഷൻ മേയർക്കുമാണ്. ഏറ്റവും താഴെയുള്ള ഗ്രാമപഞ്ചായത്ത് അംഗത്തിനാണ് കൂട്ടത്തിൽ ഏറ്റവും ചെറിയ പ്രതിഫലം.
കിട്ടുന്ന തുക കൊണ്ട് ഒന്നിനും തികയുന്നില്ലെന്ന വാദം ഉന്നയിക്കുന്നവരുമുണ്ട്. വാർഡിൽ ആഴ്ചയിൽ നാല് കല്യാണം വന്നാൽ കുടുങ്ങും. വെറും കൈയോടെ മെമ്പർക്ക് പോകാനാകുമോ? നാലിടത്ത് കവർ വീശുമ്പോൾ ഓണറേറിയം പൊടിയും. തലങ്ങും വിലങ്ങും വാർഡ് മുഴുവൻ ഓടണം. സ്വന്തം വാഹനത്തിന് പെട്രോൾ കാശും വേണം. അല്ലെങ്കിൽ വണ്ടി പിടിച്ച് പോകണം. എന്തിനും ഏതിനും ചെലവ് തന്നെ. ം
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കും മുനിസിപ്പാലിറ്റികളിലെ ചെയർമാൻ, വൈസ് ചെയർമാൻ പദവി വഹിക്കുന്നവർക്കും കോർപറേഷനുകളിലെ മേയർമാർക്കും ഡപ്യൂട്ടി മേയർമാർക്കും
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്കും ഒരു യോഗത്തിന് 250 രൂപ ഹാജർ ബത്ത ലഭിക്കും.
ഒരുമാസം പരമാവധി 1,250 രൂപയാണ് ഹാജർ ബത്ത. ഗ്രാമപഞ്ചായത്ത് മുതൽ കോർപറേഷൻ വരെയുള്ള സമിതികളിലെ അംഗങ്ങൾക്ക് 200 രൂപയാണ് ഒരു യോഗത്തിന് ഹാജർ ബത്ത. ഇവർക്ക് പ്രതിമാസം പരമാവധി 1,000 രൂപ എഴുതിയെടുക്കാം.
ഓണറേറിയം ഇങ്ങനെ
ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് -13,200
വൈസ് പ്രസിഡന്റ് 10,600
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ 8,200
അംഗങ്ങൾക്ക് 7000
ആകെ 941 ഗ്രാമപഞ്ചായത്ത്
പ്രതിനിധികൾ 15,962
ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് 14,600
വൈസ് പ്രസിഡന്റിന് 12,000
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ 8800
അംഗങ്ങൾക്ക് 7,600
ബ്ലോക്ക് പഞ്ചായത്ത്152
വാർഡുകൾ 2080
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 15,800
വൈസ് പ്രസിഡന്റ് 13,200
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ 9,400
അംഗങ്ങൾക്ക് 8800 .
നഗരസഭാ ചെയർമാൻ 14,600
വൈസ് ചെയർമാൻ 12,000
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ 9400
കൗൺലിസർ 7,600.
കോർപ്പറേഷൻ മേയർ 15,800
ഡെപ്യൂട്ടി മേയർക്ക് 13,200
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ 9,400
കൗൺസിലർ 8,200