കണ്ണൂർ: ജില്ലയിൽ 240 പേർക്ക് കൂടി കൊവിഡ്; 195 പേർക്ക് സമ്പർക്കത്തിലൂടെ ജില്ലയിൽ വെള്ളിയാഴ്ച 240 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 195 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. 35 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും നാലു പേർ വിദേശത്ത് നിന്നുമെത്തിയവരും ആറ് പേർ ആരോഗ്യ പ്രവർത്തകരുമാണ്.
443 പേർക്ക് രോഗമുക്തി നേടി.
ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 28589 ആയി. ഇവരിൽ 443 പേർ വെള്ളിയാഴ്ച (നവംബർ 13) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 23731 ആയി. 130 പേർ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4306 പേർ ചികിത്സയിലാണ്.