കാഞ്ഞങ്ങാട്: നഗരസഭയിൽ ഇക്കുറി അഞ്ചു മുൻ നഗരസഭാ ചെയർമാമന്മാർ മത്സര രംഗത്ത്. ഇതിൽ യു.ഡി.എഫിലെ രണ്ട് മുൻ ചെയർപേഴ്‌സൺമാരും ഇക്കുറി മത്സരിക്കുന്നത് എൽ.ഡി.എഫ് പാനലിൽ.

കഴിഞ്ഞ ടേമിലെ നഗരസഭാ ചെയർമാൻ വി.വി രമേശൻ 17ാം വാർഡിലും, കോൺഗ്രസിലെ മുൻ ചെയർപേഴ്‌സൻ ടി.വി ശൈലജ എൽ.ഡി.എഫ് പിന്തുണയിൽ 14ാം വാർഡിലും യു.ഡി.എഫ് ഘടകകക്ഷിയായിരിക്കെ ചെയർപേഴ്‌സണായ ലോകതാന്ത്രിക് ജനതാദൾ വനിതാ വിഭാഗം സംസ്ഥാന നേതാവ് കെ. ദിവ്യ എൽ.ഡി.എഫ് ബാനറിൽ 20ാം വാർഡിലും വാർഡ് 37 ൽ അഡ്വ. എൻ.എ ഖാലീദും ബാർ കോഴകേസിൽ ചെയർപേഴ്‌സൺ പദവി നഷ്ടപ്പെട്ട ഹസീന താജുദിനും ഇക്കുറി മത്സര രംഗത്തുണ്ട്. മുനിസിപ്പൽ മുസ്ലീം ലീഗ് പ്രസിഡന്റുകൂടിയായ അഡ്വ. എൻ.എ ഖാലിദ് മത്സരരംഗത്തുനിന്ന് പിന്മാറുമെന്നു സൂചനയുണ്ട്.