കണ്ണൂർ: ബിഹാറിൽ നിന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ 32 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാട്ടിൽ തിരിച്ചെത്തി ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം 34 കെ.എ.പി ഉദ്യോഗസ്ഥരെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയപ്പോഴാണ് 32 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനു പുറമെ, ധർമടം പൊലീസ് സ്‌റ്റേഷനിലെ ഏതാനും പൊലിസുകാർക്കും കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് പോസിറ്റീവായി.
ഈ സാഹചര്യത്തിൽ കൊവിഡുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരും ജീവനക്കാരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ടി.വി. സുഭാഷ് കൊവിഡ് അവലോകന യോഗത്തിൽ അറിയിച്ചു