brithers
മുഴക്കുന്ന് പഞ്ചായത്തിലെ സ്ഥാനാർത്ഥികളായ സി.കെ.മോഹനനും ഭാര്യ സജിതമോഹനനും സി.കെ.ചന്ദ്രനും

പേരാവൂർ: മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ പോരാടാൻ സഹോദരങ്ങൾ. എൽ.ഡി.എഫ്.സ്ഥാനാർത്ഥിയായി സി.കെ.ചന്ദ്രൻ മത്സരിക്കുമ്പോൾ എതിർ സ്ഥാനാർത്ഥിയായി യു.ഡി.എഫിനു വേണ്ടി മത്സരിക്കുന്നത് അനുജൻ സി.കെ.മോഹനനാണ്. മോഹനന്റെ ഭാര്യ നെയ്യളത്തെ മുൻ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സജിത മോഹനനും മത്സരരംഗത്തുണ്ട്. എട്ടാം വാർഡിൽ.

2015 ൽ പാല ഡിവിഷനിൽ നിന്നും 1300 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സജിത വിജയിച്ചത്. സജിത മോഹനൻ മൂന്നാം തവണയാണ് ജനവിധി തേടുന്നതെങ്കിൽ സി.കെ.മോഹനൻ ഇത് ആറാം തവണയും ജ്യേഷ്ഠൻ സി.കെ.ചന്ദ്രൻ രണ്ടാം തവണയുമാണ് ജനവിധി തേടുന്നത്. 2010 ൽ 635 വോട്ടിനായിരുന്നു സി.കെ.ചന്ദ്രൻ വിജയം നേടിയത്. എന്നാൽ സി.കെ.മോഹനനാവട്ടെ ഇതുവരെ ജയിക്കാനായിട്ടില്ല. ഭാര്യയും ഭർത്താവും ഭർതൃസഹോദരനും ഉൾപ്പെടെ മൂന്നുപേരും ഒരേ പഞ്ചായത്തിൽത്തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നതാണ് ഇവരുടെ പ്രത്യേകത. രാഷ്ട്രീയമായി വിയോജിപ്പുണ്ടെങ്കിലും കുടുംബപരമായി നല്ല ഐക്യത്തിലാണ് ഇവർ.