പാനൂർ: സാമൂഹ്യ നീതിക്കായി യുവാക്കൾ സംഘടിക്കണെമെന്ന് എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് കണ്ണൂർ - കാസർകോട് റീജ്യണൽ കോ-ഓർഡിനേറ്റർ എ. അർജുൻ പറഞ്ഞു. പാനൂർ യൂണിയൻ യൂത്ത് മൂവ്മെന്റ് രൂപീകരണ

യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കൾ ഗുരുദേവ സന്ദേശമുൾക്കൊണ്ട് സംഘടിത ശക്തിയായി അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നല്കുന്നതിലൂടെ മാത്രമേ സാമൂഹ്യ നീതി കൈവരിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

പാനൂർ യൂണിയൻ സെക്രട്ടറി ശശീന്ദ്രൻ പാട്യം അദ്ധ്യക്ഷത വഹിച്ചു. കെ. ധനജൻ, ടി. സജീവൻ, എം.കെ രാജീവൻ, വി.പി രഘു സംസാരിച്ചു. ഭാരവാഹികളായി ടി. സജീവൻ (പ്രസിഡന്റ്), എം.കെ. രാജീവൻ (വൈസ് പ്രസിഡന്റ്), കെ. ധനജൻ (സെക്രട്ടറി), വി.പി രഘു, കെ.വി രേജേഷ് (ജോ: സെക്രട്ടറിമാർ), കെ. ചിത്രൻ കേന്ദ്ര സമിതിയംഗം) സി. പുഷ്പൻ , മനു പാറായി, കെ. സുരേന്ദ്രൻ, രാഗേഷ് വൈദ്യർ, രവീന്ദ്രൻ പാറായി ( കൗൺസിലർമാർ ) എന്നിവരെ തിരഞ്ഞെടുത്തു.