തളിപ്പറമ്പ്: യു.ഡി.എഫ് ഭരണത്തിലുള്ള തളിപ്പറമ്പ് നഗരസഭയിൽ സീറ്റ് വർദ്ധിപ്പിക്കാൻ സ്വതന്ത്രരെ ഇറക്കി യു.ഡി.എഫ്. മൂന്നിടങ്ങളിലാണ് ഇക്കുറി സ്വതന്ത്രരെ ഇറക്കിയിരിക്കുന്നത്. തളിപ്പറമ്പിൽ മുർഷിദ കൊങ്ങായി ചെയർപേഴ്‌സൻ സ്ഥാനാർത്ഥിയായി മുസ്ലിംലീഗ് നഗരസഭയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കൂടുതൽ വാർഡുകൾ പിടിച്ചെടുക്കാൻ കോൺഗ്രസും ലീഗും സ്വതന്ത്ര സ്ഥാനാർത്ഥികളെ നിർത്തുന്നത്.
കോൺഗ്രസ് മത്സരിക്കുന്ന കീഴാറ്റൂരിൽ വയൽകിളികളുടെ സ്ഥാനാർത്ഥിക്ക് യു.ഡി.എഫ് പിന്തുണ നല്കുകയാണ്. ലീഗി ന്റെ ചാലത്തൂർ വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്താൽ ലീഗും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഇതേഅടവ് കോൺഗ്രസ് മത്സരിക്കുന്ന മാന്തംകുണ്ടിലും സ്വീകരിക്കും. പരേതനായ ലീഗ് നേതാവ് കൊങ്ങായി മുസ്തഫയുടെ മകളാണ് ഇക്കുറി ലീഗിന്റെ ചെയർപേഴ്സൺ സ്ഥാനാർത്ഥി.