കണ്ണൂർ: സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കാൻ സാധിക്കാതെ യു.ഡി.എഫ്. നീണ്ട നാളത്തെ ചർച്ചയ്ക്കൊടിവിൽ ജില്ലാ പഞ്ചായത്തിലെയും കോർപ്പറേഷനിലെയും ആദ്യഘട്ട യു.ഡി.എഫ് സ്ഥാനാർത്ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചുവെങ്കിലും ബാക്കിയുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ജില്ലാ പഞ്ചായത്തിൽ കോൺഗ്രസ് ഒഴികെയുള്ള കക്ഷികളുടെയും കോർപ്പറേഷനിലെ 21 കോൺഗ്രസ് സ്ഥാനാർത്ഥികളുടെയും പട്ടികയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്.
ജില്ലാ പഞ്ചായത്തിൽ അഞ്ച് സീറ്റുകളിൽ ലീഗ് മത്സരിക്കും.ഒൻപതു ബ്ലോക്കുകളിലായി 28 ഡിവിഷനുകളിൽ ലീഗ് മത്സരിക്കുന്നുണ്ട്. കോർപറേഷനിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് രണ്ട് സീറ്റുകളിൽ മാത്രമാണ് തീരുമാനമാകാത്തതെന്നും ഒരു പരിധിവരെ സീറ്റ് നിർണ്ണയം പൂർത്തിയായിട്ടുണ്ടെന്നും യു.ഡി.എഫ് നേതാവ് അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു.
കണ്ണൂർ കോർപ്പറേഷൻ യു.ഡി.എഫ് സ്ഥാനാർത്ഥികൾ
കുന്നാവ് - കെ.ജമിനി, കൊക്കൻപാറ -എൻ.പി. മനോജ് കുമാർ, പൊടിക്കുണ്ട് - കെ.പി. ഹരിത, തുളിച്ചേരി -സി. സുനിഷ വിജേഷ്, വാരം -ശ്രീജ ആരംഭൻ, ചേലോറ -പാർത്ഥൻ ചങ്ങാട്ട്, മാച്ചേരി -വി.കെ. ശ്രീലത, കാപ്പാട് - കെ.അജിത, എളയാവൂർ സൗത്ത് - സി.എം. ഗോപിനാഥ്, കിഴുത്തള്ളി -സാജേഷ് കുമാർ, തിലാന്നൂർ -റസിയ കാസിം, ആറ്റടപ്പ -വി. ബാലകൃഷ്ണൻ, എടക്കാട്- മൃദുല രമേശ്, കിഴുന്ന - പി.വി. കൃഷ്ണകുമാർ, തോട്ടട -ബിജോയ് തയ്യിൽ, ആദികടലായി -എം.കെ. ഷൈമ, വെത്തിലപ്പള്ളി -സി. എച്ച്. ആസിമ, ചൊവ്വ -അഡ്വ. ലിഷ ദീപക്, ടെമ്പിൾ -എം.വി. രാജേഷ്, താളിക്കാവ്-ടി. ശ്രീലത, പയ്യാമ്പലം -പി.വി. ജയസൂര്യൻ, പഞ്ഞിക്കയിൽ-കെ.പി. അനിത
കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾ
ചെമ്പിലോട്-എൻ.പി.താഹിർ ഷാജി,വേങ്ങാട്-ഷക്കീർ മൗവ്വഞ്ചേരി,ചെറുകുന്ന്-എസ്.കെ.ആബിദ,കൊളച്ചേരി-കെ.താഹിറ,പരിയാരം-പി.കെ.അസ്മിന അഷ്റഫ്,(അഞ്ചു പേരും ലീഗ്),സുധീഷ് കടന്നപ്പള്ളി -കുഞ്ഞിമംഗലം,കാഞ്ചന മേച്ചേരി-കല്ല്യാശേരി(ഇരുവരും സി.എം.പി )സി.സുധ -മയ്യിൽ (ആർ.എസ്.പി)