കാഞ്ഞങ്ങാട്: പടന്നക്കാട് മുവാരിക്കുണ്ടിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം വി സുകുമാരന് (58) വെട്ടേറ്റു. ബി.ജെ.പി പ്രവർത്തകരായ മുവാരിക്കുണ്ടിലെ വൈശാഖ് (21), ശ്രീജിത്ത് (34) എന്നിവർ വൈകിട്ട് 7.30 മണിയോടെ കുറുന്തൂർ റെഡ് സ്റ്റാർ ക്ലബിന് സമീപത്ത് ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സുകുമാരന് വെട്ടേറ്റത്. ഇദ്ദേഹം നീലേശ്വരത്തെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
ബൈക്കിൽ പോകുകയായിരുന്ന ബി.ജെ.പി പ്രവർത്തകരെ ഋതിക്ക് ,ജിതിൻ ലാൽ ,ഹരികൃഷ്ണൻ എന്നിവർ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. തലക്ക് പരിക്കേറ്റ വൈശാഖിനെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ഋത്വിക്കിനെ അന്വേഷിച്ച് രാത്രി ഒമ്പതുമണിയോടെ വീട്ടിൽ എത്തിയ ബി.ജെ.പി പ്രവർത്തകർ പിതാവായ സുകുമാരനെ പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. വൈശാഖിന്റെ പരാതിയിൽ ഡി.വൈ.എഫ് .ഐ പ്രവർത്തകർക്കെതിരെയും സുകുമാരന്റെ പരാതിയിൽ ബി.ജെ.പി പ്രവർത്തകർക്ക് എതിരെ വധശ്രമത്തിനും ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.