കണ്ണൂർ: ജില്ലയിൽ തിങ്കളാഴ്ച ലഭിച്ചത് 1914 നാമനിർദ്ദേശ പത്രികകൾ. ജില്ലാ പഞ്ചായത്തിൽ 36 ഉം കോർപ്പറേഷനിൽ 28ഉം നഗരസഭകളിൽ 448ഉം ബ്ലോക്ക് പഞ്ചായത്തുകളിൽ 83 ഉം വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 1319 നാമനിർദ്ദേശ പത്രികകളുമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ഒമ്പത് പത്രികകളടക്കം ആകെ പത്രികകൾ 1923 ആയി.
ഗ്രാമപഞ്ചായത്തിൽ ലഭിച്ചത്
ആറളം 44, അയ്യങ്കുന്ന് 2, കീഴല്ലൂർ 51, തില്ലങ്കേരി 43, കൂടാളി 57, പായം 32, കണിച്ചാർ22, കേളകം37, കൊട്ടിയൂർ17, മുഴക്കുന്ന്46, കോളയാട് 27, പേരാവൂർ13, വേങ്ങാട് 10, എരഞ്ഞോളി 30, ന്യൂ മാഹി 4, ചൊക്ലി 20, പന്ന്യന്നൂർ 22, മൊകേരി 26, കതിരൂർ 40, ചിറക്കൽ 22, അഴീക്കോട് 30, പാപ്പിനിശ്ശേരി 23, ചെറുതാഴം 22, മാട്ടൂൽ17, കണ്ണപുരം 27, കല്യാശേരി 9, നാറാത്ത് 25. കരിവെള്ളൂർ പെരളം 27, എരമം കുറ്റൂർ 24, കാങ്കോൽ ആലപ്പടമ്പ 8, മാങ്ങാട്ടിടം 1, കുന്നോത്തുപറമ്പ് 26, തൃപ്പങ്ങോട്ടൂർ 18, ചിറ്റാരിപറമ്പ് 10, എരുവേശ്ശി 32, മലപ്പട്ടം 36, പയ്യാവൂർ 38, മയ്യിൽ 34, പടിയൂർ കല്യാട് 44, ഉളിക്കൽ 21, കുറ്റ്യാട്ടൂർ 32, കൊളച്ചേരി 27, മുണ്ടേരി 8, കടമ്പൂർ 11, പെരളശ്ശേരി 35.
ഇന്നലെ ലഭിച്ചത്
ജില്ലാ പഞ്ചായത്ത് 36
കോർപ്പറേഷൻ 28
നഗരസഭ 448
ബ്ലോക്ക് പഞ്ചായത്തുകൾ 83
ഗ്രാമ പഞ്ചായത്തുകൾ 1319