പാലക്കുന്ന്: തുലാവർഷം വിടപറയുന്നത്തോടെ വരൾച്ച പതിവാകുന്ന ആറാട്ട്കടവ്, കണ്ണംകുളം, എരോൽ, വെടിത്തറക്കാൽ, പാക്ക്യാര പ്രദേശങ്ങളിൽ മുൻകരുതലുമായി നാട്ടുകാർ. കണ്ണംകുളം അണക്കെട്ടിൽ പലക നിരത്തി ജല ലഭ്യത ഉറപ്പു വരുത്താനാണ് കൂട്ടായ്മയുടെ ശ്രമം. 6 ടിപ്പർ മണ്ണും 160 ഓളം പലകയും തലച്ചുമടായി എത്തിച്ചാണ് ജോലി പൂർത്തിയാക്കിയത്.
ആറാട്ടുകടവിലും പരിസര പ്രദേശങ്ങളിലും ഒരു പരിധിവരെ വരെ ജലക്ഷാമത്തിന് അറുതി വരുത്താൻ ഇതുവഴി സാധിക്കുമെന്ന് കൂട്ടായ്മയുടെ പ്രവർത്തകർ പറയുന്നു. മുൻകാലങ്ങളിൽ നെൽകൃഷിക്കാണ് ഈ വെള്ളം ഉപയോഗിച്ചിരുന്നത്. ഇപ്പോൾ തെങ്ങ്, കവുങ്ങ്, ഇടവിള കൃഷികൾക്കും വെള്ളം ഉപയോഗിക്കാൻ കിട്ടുന്നുണ്ട് .
ആറാട്ട്കടവ് ഫ്രണ്ട്സ്, എ.കെ.ജി ആറാട്ട്കടവ് എന്നീ ക്ലബ്ബുകളും വാട്സ് ആപ് കൂട്ടായ്മയും നാട്ടുകാരും കൈകോർത്താണ് ഈ ഉദ്യമം പൂർത്തിയാക്കിയത്.