കാസർകോട്: ബി.ജെ.പി നേതൃത്വം കാസർകോട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വോർക്കാടി ഡിവിഷനിൽ മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് സി.ജയകല, പുത്തിഗെയിൽ ബി.ജെ.പി എൻമകജെ പഞ്ചായത്ത് ജനറൽ സെക്രട്ടറി നാരായണ നായിക് , എടനീരിൽ ജില്ലാ വൈസ് പ്രസിഡന്റ് എം ശൈലജ ഭട്ട്, ദേലംപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി എം. സുധാമ ഗോസാഡ, ബേഡകം ഡിവിഷനിൽ മഹിളാ മോർച്ച ഉദുമ മണ്ഡലം സെക്രട്ടറി പി. സുനിത, കള്ളാറിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം എ.സുകുമാരൻ കാലിക്കടവ്, ചിറ്റാരിക്കലിൽ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി എൻ.കെ ബാബു, കരിന്തളത്ത് മഹിളാ മോർച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ചന്ദ്രാവതി മേലോത്ത്, പിലിക്കോടിൽ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി പി.രജിത്ത്, ചെറുവത്തൂരിൽതൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി എ.കെ ചന്ദ്രൻ, മടിക്കൈയിൽ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി കെ.എ ബിജി ബാബു, പെരിയയിൽ മഹിളാ മോർച്ച പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ഗീത, ഉദുമയിൽ മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ലത ഗംഗാധരൻ, ചെങ്കളയിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ മധൂർ, സിവിൽ സ്റ്റേഷനിൽ മഹിളാ മോർച്ച ജില്ലാ കമ്മിറ്റി അംഗം പുഷ്പലത എസ് ആൾവ, കുമ്പളയിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം സ്‌നേഹലത ദിവാകർ, മഞ്ചേശ്വരത്ത് ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പുഷ്പരാജ് കെ. അയില എന്നിവർ സ്ഥാനാർത്ഥികളാകും.