കുത്തുപറമ്പ്: നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. നഗരസഭയിലേക്ക് മത്സരിക്കുന്നവർ രാവിലെ പതിനൊന്ന് മണിയോടെ കൂത്തുപറമ്പ് നഗരസഭാ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത്. സ്ഥാനാർത്ഥികൾ കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി. ചെയർപേഴ്സൺ സ്ഥാനത്തേക്ക് 16ാം വാർഡിലെ സി.പി.എം സ്ഥാനാനാർത്ഥി വി. സുജാതയെയാണ് പരിഗണിക്കുന്നത്.
മാങ്ങാട്ടിടം പഞ്ചായത്തിലെ 19 വാർഡുകളിലുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥികളും പത്രിക സമർപ്പിച്ചു. പാട്യം പഞ്ചായത്തിലെ 18 വാർഡുകളിൽ മത്സരിക്കുന്ന മുന്നണി സ്ഥാനാർത്ഥികളും പത്രിക സമർപ്പിച്ചു. ചിറ്റാരിപറമ്പ് പഞ്ചായത്തിലെ 15 വാർഡുകളിലേക്കും, വേങ്ങാട് പഞ്ചായത്തിലെ 21 വാർഡുകളിലെയും, കോട്ടയം പഞ്ചായത്തിലെ 14 വാർഡുകളിലേക്കുമുള്ള എൽ.ഡി.എഫ് സ്ഥാനാത്ഥികളും പത്രിക സമർപ്പിച്ചു.