കണ്ണൂർ: പുതുപുത്തൻ തേങ്ങ ഉത്പന്നങ്ങളുമായി ദിനേശ് കിയോസ്‌ക് ഇന്ന് സിവിൽ സ്‌റ്റേഷനിൽ രാവിലെ 9 മണി മുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കും. തേങ്ങപാൽ, വെർജിൻ കോക്കനട്ട് ഓയിൽ, കോക്കനട്ട് ചിപ്സ്, തേങ്ങാലഡു, ചായ, ജാം സ്‌ക്വാഷ്, മാങ്കോ ഡ്രിങ്ക് തുടങ്ങിയ ഉത്പന്നങ്ങളും ഹാൻഡ് സാനിറ്റൈസർ, വാഷബിൾ മാസ്‌ക് തുടങ്ങിയ ഉത്പന്നങ്ങളും സ്റ്റാളിൽ ഡിസ്‌കൗണ്ട് നിരക്കിൽ ലഭിക്കും. ദിനേശിൽ നിന്ന് കുക്കീസ്, ക്രഞ്ച് ബിസ്‌കറ്റുകൾ ആദ്യമായാണ് വിപണിയിലിറക്കുന്നത്. കോട്ടൺ തുണിയിൽ നിർമ്മിച്ച ദോത്തി ബെൽറ്റും ലഭിക്കും.