കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിൽ മുഴുവൻ രോഗികളെയും ചികിത്സിക്കാൻ സാഹചര്യമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ജനകീയ കർമ്മസമിതി നാളെ മുതൽ രാപകൽ നിരാഹാര സമരം നടത്തും. റിലേ നിരാഹാര സമരം പതിനാറുദിവസം പിന്നിട്ടു. എം.ബി.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. എ.പി. കരീം, സി.പി. സുബൈർ, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, സി.എം കുഞ്ഞബ്ദുള്ള , പവിത്രൻ തോയമ്മൽ സംസാരിച്ചു. പ്രേമചന്ദ്രൻ ചോമ്പാല, സീമ പെരിയ, പുഷ്പജ അമ്പലത്തറ, എം. രാധാമണി, എ. പുഷ്പലത, വിജയലക്ഷ്മി, ചന്ദ്രൻ പായം എന്നിവരാണ് ഇന്നലെ നിരാഹാരമനുഷ്ഠിച്ചത്. വി.കെ.വി നായർ നാരങ്ങാ നീര് നൽകി. അമ്പലത്തറ കുഞ്ഞികൃഷ്ണൻ, സിസ്റ്റർ ജയ മംഗലത്ത് എന്നിവരാണ് നാളെ നിരാഹാരമനുഷ്ഠിക്കുന്നത്.