കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ 638 പേർ ചൊവ്വാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് രണ്ട് പേരും ബ്ലോക്ക് തലത്തിൽ 41 പേരും നഗരസഭാ തലത്തിൽ 111 പേരും പഞ്ചായത്ത് തലത്തിൽ 484 പേരുമാണ് പത്രിക സമർപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞങ്ങാട് 12, പരപ്പ 23, നീലേശ്വരം 4, മഞ്ചേശ്വരം 2.
നഗരസഭ
നീലേശ്വരം 65, കാഞ്ഞങ്ങാട് 28, കാസർകോട് 18.
ഗ്രാമപഞ്ചായത്തുകളിൽ
മംഗൽപാടി 4, മഞ്ചേശ്വരം 5, മീഞ്ച 6, വോർക്കാടി 1, ബദിയഡുക്ക 2, ചെമ്മനാട് 14, ചെങ്കള 14, കുമ്പള 1, മധൂർ 6, മൊഗ്രാൽ പുത്തൂർ 11, മടിക്കൈ 40, പുല്ലൂർപെരിയ 32, പള്ളിക്കര 15, ഉദുമ 7, ബേഡഡുക്ക 10, ദേലംപാടി 1, കാറഡുക്ക 15, മുളിയാർ 17,
ചെറുവത്തൂർ 2, കയ്യൂർ ചീമേനി 32, പടന്ന 15, തൃക്കരിപ്പൂർ 14, വലിയപറമ്പ 21, ബളാൽ 25, പനത്തടി 30, കള്ളാർ 27, കോടോം ബേളൂർ 35, വെസ്റ്റ് എളേരി 32, ഈസ്റ്റ് എളേരി 16, കിനാനൂർ കരിന്തളം 34.