തൃക്കരിപ്പൂർ: പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി. മുസ്ലീം ലീഗ് 11, കോൺഗ്രസ് 10 സീറ്റുകളിലാണ് മത്സരിക്കുക. മുസ്ലീംലീഗിലെ സത്താർ വടക്കുമ്പാട് (വാർഡ് 18), വി.കെ. ബാവ (വാർഡ് 14) ,ഷംസുദ്ദീൻ ആയിറ്റി (വാർഡ് 1), യുവനേതാവും പുതുമുഖവുമായ യു.പി. ഫായിസ് (19) എന്നിവരാണ് പ്രമുഖർ .

ലീഗിന്റെ മറ്റു സ്ഥാനാർത്ഥികൾ: ടൗൺ- ഇ ശശിധരൻ, ഉടുമ്പുന്തല - എം ഷുക്കൂർ, കൈക്കോട്ടുകടവ് -വി.പി സുനീറ, പൂവളപ്പ്- എം. സൗദ, വൾവക്കാട്- എ.കെ ഹാഷിം, മെട്ടമ്മൽ -സാജിദാസഫറുല്ല , വെള്ളാപ്പ് -കെ.എം ഫരീദ. കോൺഗ്രസ്: പേക്കടം -എം.ഷൈമ, ഈച്ചക്കാട്- വൈക്കത്ത് ലീന. കൊയങ്കര- പി. സുഷമ, എടാട്ടുമ്മൽ- ഇ.എം. ആനന്ദവല്ലി , തങ്കയം- രജീഷ് ബാബു, കക്കുന്നം ബി. രേഖ (സ്വതന്ത്ര), തലിച്ചാലം അജിത് കുമാർ, ഒളവറ -ടി.വി.പ്രസാദ് 4,10 വാർഡുകളിലെ സ്ഥാനാർത്ഥി നിർണ്ണയം അവസാന ഘട്ടത്തിലാണ്.

എൽ.ഡി.എഫ് സ്ഥാനാർത്ഥി പട്ടിക പൂർത്തിയായത് ഇപ്രകാരമാണ്: വാർ‌ഡ് 1- മുത്തലിബ്, 4- കെ.വി.രാധ, 5- കെ.വി. കാർത്യായനി, 6- സീത ഗണേഷ് (എല്ലാവരും സി.പി.എം), 7-പി.വി. അജിത, 8 -ഇ ബാലൻ, 9 -എ.കെ.സുജ (എല്ലാവരും എൽ.ജെ.ഡി ) ,10 -എം.വി. ഭാർഗ്ഗവി,​ 11 -എൻ. സുധീഷ് (ഇരുവരും സി.പി.എം),​ 14 -ഷിബു (എൽ.ജെ.ഡി ),​ 12 -കെ.പി. മുഹമ്മദ് കുഞ്ഞിഹാജി (ഐ.എൻ.എൽ),​ 15- എൻ. ആയിഷ (സി.പി.എം).