പയ്യന്നൂർ: നഗരസഭയിൽ 44 വാർഡുകളിൽ 37 വാർഡുകളിലേക്കുള്ള യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസ് 30 വാർഡുകളിലും അഞ്ചിടത്ത് മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളും രണ്ടിടത്ത് യു.ഡി.എഫ് സ്വതന്ത്രരും മത്സരിക്കുമെന്ന് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ കെ. ജയരാജ് അറിയിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന വാർഡുകളും സ്ഥാനാർത്ഥികളും പാർട്ടികളും:

1. പി.വി.അബിത, 2. എൻ. ഗംഗാധരൻ 3. കച്ചേരി രമേശൻ, 5- ലതാ നാരായണൻ, 6. ടി.വി.പുഷ്പ, 7. ടി.വി.ധന്യശ്രീ ( എല്ലാവരും കോൺഗ്രസ്‌ ), 8. ശ്രീജ സന്തോഷ് (യു.ഡി.എഫ് സ്വതന്ത്ര), 9. എ. ഉഷ, 10. കെ.കെ.ധന്യ, 11. ഉമേഷ്, എടിച്ചേരി, 12. എ.വി.ഉഷ, 13. മുരളി പള്ളത്ത്,14. പി.ഗീത (എല്ലാവരും കോൺഗ്രസ്), 15. എസ്.കെ.മുഹമ്മദ് (ലീഗ്), 17. പി.ടി. പ്രദീഷ്, 18. മണിയറ ചന്ദ്രൻ, 19. സി. പൂമണി, 20 കെ.വി. സുരേന്ദ്രൻ, 21 ഡി.കെ. ഗോപിനാഥ്, 23. മറിയാ ഗരോത്തി (വത്സല ടീച്ചർ ), 24. സജിത കരിമ്പിൽ, 26. ഭരത് ഡി. പൊതുവാൾ, 27. അത്തായി പത്മിനി, 28 കെ.കെ. കുമാർ, 30 ആർ. പ്രമീള (എല്ലവരും കോൺഗ്രസ്), 31 ഹസീന കാട്ടൂർ, 32.എ.നസീമ ടീച്ചർ 33. എ.എം.നിസാർ (മൂന്നു പേരും ലീഗ്), 34. എ.കെ.ശ്രീജ 35 സി. രാധാകൃഷ്ണൻ, 36. കെ.കെ. ഫൽഗുനൻ, 37.കെ.യു. ജഗദീശൻ, 38. കെ. ജയരാജ്, 39.എ. രൂപേഷ്, 40. എ.വി.ഗീത, 41. അശോക് കുമാർ (എല്ലാവരും കോൺഗ്രസ്). 44. പി.ടി.പി.സാജിദ (സ്വതന്ത്ര). ഏഴ് വാർഡുകളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

വാർത്താ സമ്മേളനത്തിൽ അഡ്വ. ഡി.കെ. ഗോപിനാഥ്, വി.സി. നാരായണൻ, കെ.ടി. സഹദുല്ല, എസ്.എ. ഷുക്കൂർ ഹാജി, വി.കെ.പി. ഇസ്മാഈൽ, കോച്ചൻ ലത്തീഫ് എന്നിവരും സംബന്ധിച്ചു.