കണ്ണൂർ: ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ലിസി ജോസഫ് യു.ഡി എഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഉളിക്കൽ ഡിവിഷനിൽ നിന്നും മത്സരിക്കും. കോൺഗ്രസ് മത്സരിക്കുന്ന വിവിധ ഡിവിഷനുകളിൽ സ്ഥാനാർത്ഥികളായി കരിവെള്ളൂർ- മഹേഷ് കുന്നുമ്മൽ, ആലക്കോട് -തോമസ് വക്കത്താനം, നടുവിൽ- പ്രിയ ഫൽഗുനൻ, പയ്യാവൂർ- എൻ.പി ശ്രീധരൻ, പേരാവൂർ- ജൂബിലി ചാക്കോ, കോളയാട്- ജയ്ഷാ ഒളാട്ടുപുറം, പാട്യം- റിഞ്ചമോൾ മാക്കുറ്റി, കൊളവല്ലൂർ- ജിഷ വള്ള്യായി, കതിരൂർ- ഹരിദാസ് മൊകേരി, പിണറായി -അഡ്വ. വി.എം ശരേഷ് കുമാർ, കൂടാളി- കെ.സി മുഹമ്മദ് ഫൈസൽ, അഴീക്കോട്- ടി. മാലിനി, കടന്നപ്പള്ളി- എൻ.വി മധുസൂദനൻ. തില്ലങ്കേരി ഡിവിഷനിൽ കേരളാ കോൺഗ്രസ് (എം ജോസഫ്) വിഭാഗത്തിലെ ജോർജ്ജ് കുട്ടി ഇരുമ്പുകുഴിയിൽ മത്സരിക്കും.