election

കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ചെലവു കണക്കുകൾ കർശന നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് ജില്ലാ കളക്ടർ ടി.വി. സുഭാഷ് അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക മുനിസിപ്പൽ കോർപ്പറേഷനും ജില്ലാ പഞ്ചായത്തിനും 1.5 ലക്ഷം രൂപയും നഗരസഭയ്ക്കും ബ്ലോക്ക് പഞ്ചായത്തിനും 75,000 രൂപയും ഗ്രാമ പഞ്ചായത്തിന് 25,000 രൂപയുമാണ്.
സ്ഥാനാർത്ഥികൾ തങ്ങളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഫലപ്രഖ്യാപനം വന്ന് 30 ദിവസത്തിനകം നൽകേണ്ടതാണ്. വീഴ്ചവരുത്തുന്ന സ്ഥാനാർഥികളെ അയോഗ്യരാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.