തലശ്ശേരി: നഗരസഭയിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. 28 പേരാണ് പത്രിക സമർപ്പിച്ചത്. എ.വി ശൈലജ, കെ.പി രാഗിണി, എൻ. മോഹനൻ, ഇ. വിജയകൃഷ്ണൻ എന്നിവരാണ് പത്രിക സമർപ്പിച്ച പ്രമുഖർ. ബാക്കിയുള്ളവർ ഇന്ന് പത്രിക നൽകും. നഗരസഭയിൽ 34 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. 18 സീറ്റിൽ ലീഗും മത്സരിക്കുന്നുണ്ട്. കൂടാതെ 25 ബി.ജെ.പി സ്ഥാനാർത്ഥികളും പത്രിക സമർപ്പിച്ചിട്ടുണ്ട്.